സ്വന്തം വീടും പരിസരവും അതോടൊപ്പം കോളനിപരിസരവും കൂടി വൃത്തിയായി സൂക്ഷിക്കുക. പ്ലാസ്റ്റിക് അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറുക.

പാലക്കാട് നഗരമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ കോളനി ആണ് കുന്നത്തൂർമേട് A R Nair Colony. ഈ കോളനിയുടെ റെസിഡന്റ് അസോസിയേഷൻ 1995ൽ രജിസ്റ്റർ ചെയ്തു പ്രവർത്തനം തുടരുന്നു. കോളനി നിവാസികളുടെ സർവ്വതോൻമുഖമായ ക്ഷേമത്തിന് വേണ്ടി നിലകൊള്ളുന്ന ഈ അസോസിയേഷൻ സാമൂഹ്യ, സാംസ്‌കാരിക, കലാ കായിക മേഖലകളിൽ വര്ഷങ്ങളായി മാതൃകാപരമായി പ്രവർത്തിച്ചു വരുന്നു.
നാം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നം സുരക്ഷാ സംവിധാനത്തിന്റെ പോരായ്മ ആണ് എന്ന തിരിച്ചറിവ് വന്നതോടെ കഴിഞ്ഞ രണ്ടു കമ്മറ്റികൾ CCTV സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചു..

ആയതിന്റെ തുടർച്ചയായി നിലവിലെ കമ്മറ്റി കോളനിയിലെ അഞ്ചു റോഡുകളും പ്രവേശനമാര്ഗങ്ങളും കവർ ചെയ്യുന്നതരത്തിൽ security ക്യാമറകൾ സ്ഥാപിച്ചു.
കോളനിയിൽ street Light, കുടിവെള്ളം, അഴുക്കുചാൽ, റോഡ് maintenance എന്നീ കാര്യങ്ങൾ വാർഡ് കൗൺസിലർ, മുൻസിപ്പാലിറ്റി അധികാരികൾ, വാട്ടർഅതോറിറ്റി എന്നിവരുമായി ഏകോപിപിച്ചുള്ള പ്രവർത്തന രീതിയാണ് നാം സ്വീകരിച്ചു വരുന്നത്.
മാലിന്യങ്ങൾ എടുത്തു പോകുന്നതിനു ഹരിത കർമ്മസേന കോളനിയിൽ നല്ല പ്രവർത്തനം നടത്തുന്നു..അത് പോലെ ജനമൈത്രി പോലീസിന്റെ ഇടപെടലുകളും സ്വാഗതർഹമാണ്
ഇവരുടെയെല്ലാം സേവനം നാം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കൂടി അഭ്യർത്ഥിക്കുന്നു.

Web Design - infoSphere Palakkad Kerala